24 February 2026, Tuesday

Related news

February 24, 2026
February 22, 2026
February 21, 2026
February 20, 2026
February 20, 2026
February 18, 2026
February 12, 2026
February 6, 2026
January 5, 2026
December 30, 2025

റാപ്പർ വേടനും എഴുത്തുകാരി നവമി ലതയും വിവാഹിതരായി

Janayugom Webdesk
തൃശൂർ
February 24, 2026 7:35 pm

റാപ്പർ വേടനും എഴുത്തുകാരി നവമി ലതയും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ലളിതമായ രജിസ്റ്റർ വിവാഹമായിരുന്നു ഇത്. തൃശൂർ പെരിങ്ങണ്ടൂർ സ്വദേശിയായ വേടനും മലപ്പുറം മഞ്ചേരി സ്വദേശിയായ നവമിയും ഭരണഘടന സാക്ഷിയാക്കിയാണ് വിവാഹിതരായത്. നേരത്തെ കണ്ണൂരിൽ നടന്ന ഒരു പരിപാടിക്കിടെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യമായി പരസ്യപ്പെടുത്തിയത്. പിന്നാലെ, ഫെബ്രുവരി 24ന് തന്റെ വിവാഹമാണെന്നും ലളിതമായ രീതിയിൽ രജിസ്റ്റർ മാര്യേജ് നടത്താനാണ് തീരുമാനമെന്നും വേടൻ സ്ഥിരീകരിച്ചിരുന്നു. തന്റെ പ്രശസ്തമായ ‘മോണലോവ’ എന്ന ഗാനം കാമുകിയായ നവമിയെ കുറിച്ച് എഴുതിയതാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ബാച്ചിലർ പാർട്ടിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.