11 December 2025, Thursday

Related news

December 10, 2025
December 9, 2025
December 7, 2025
December 7, 2025
December 7, 2025
December 4, 2025
November 30, 2025
November 30, 2025
November 27, 2025
November 24, 2025

മെസിക്ക് അപൂര്‍വ്വ ആദരം; 10-ാം നമ്പര്‍ ജേഴ്സി പിന്‍വലിക്കാനൊരുങ്ങുന്നു

Janayugom Webdesk
ബ്യൂണസ് അയേഴ്സ്
January 2, 2024 6:39 pm

അര്‍ജന്റീനയുടെ സൂപ്പര്‍ ലയണല്‍ മെസിയുടെ 10-ാം നമ്പര്‍ ജേഴ്സി പിന്‍വലിക്കാനൊരുങ്ങുന്നു. മെസിയോടുള്ള ആദരസൂചകമായിയാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ജേഴ്സി പിന്‍വലിക്കാനൊരുങ്ങുന്നത്. അര്‍ജന്റീനൻ ഫുട്ബോള്‍ ഫെഡറേഷൻ അധ്യക്ഷൻ ക്ലോഡിയോ ടാപിയയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. മെസി വിരമിക്കുന്നതോടെ പത്താംനമ്പര്‍ ജേഴ്സിയും അനശ്വരമാകും. 36 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് 2022 ഫിഫ ലോകകപ്പ് അര്‍ജന്റീനയ്ക്ക് മെസി സമ്മാനിച്ചത്.

1986ല്‍ ഡിയേഗോ മാറഡോണയുടെ നേതൃത്വത്തിലാണ് അര്‍ജന്റീന ഇതിനു മുമ്പ് ഫിഫ ലോകകപ്പ് ട്രോഫിയില്‍ മുത്തം വച്ചത്. 2021ല്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലും മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന മുത്തം വച്ചിരുന്നു. 1993നു ശേഷം അര്‍ജന്റീന നേടുന്ന ഒരു സുപ്രധാന ട്രോഫി ആയിരുന്നു അത്. നീണ്ട 28 വര്‍ഷത്തെ കിരീട കാത്തിരിപ്പിനായിരുന്നു 2021 കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലൂടെ ലയണല്‍ മെസിയും സംഘവും വിരാമമിട്ടത്.

ഇതിഹാസതാരം ഡീഗോ മറഡോണ ധരിച്ചതും ഐക്കോണിക് പത്താം നമ്പര്‍ ജേഴ്സിയായിരുന്നു. 2002ല്‍ മറഡോണയോടുള്ള ആദരസൂചകമായി പത്താം നമ്പര്‍ ജേഴ്സി പിൻവലിക്കാൻ അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷൻ അന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ എല്ലാ ടീമുകളും ഒന്ന് മുതല്‍ 23 വരെയുള്ള നമ്പര്‍ ജേഴ്സികള്‍ ധരിച്ചിരിക്കണമെന്ന ഫിഫയടെ നിയമം നിലനിന്നതിനാല്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. 2021 — 2022 കാലഘട്ടത്തില്‍ അര്‍ജന്റീനയെ മൂന്ന് കിരീടത്തില്‍ എത്തിച്ച താരമാണ് ലയണല്‍ മെസി. 2021 കോപ്പ അമേരിക്ക, 2022 കോണ്‍മെബോള്‍ — യുവേഫ കപ്പ് ഓഫ് ചാമ്പ്യന്‍സ്, 2022 ഫിഫ ഖത്തര്‍ ലോകകപ്പ് എന്നീ മൂന്ന് ട്രോഫികളാണ് മെസിയുടെ നേതൃത്വത്തില്‍ അര്‍ജന്റീന സ്വന്തമാക്കിയത്.

Eng­lish Summary;Rare trib­ute to Mes­si; The num­ber 10 jer­sey is about to be retired
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.