തൃശൂര്‍പൂരം അലങ്കോലമാക്കിയതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി വി എസ് സുനില്‍കുമാര്‍. ഇക്കാര്യത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വീഴ്ചയുണ്ടയോ എന്നതിന് തന്റെ കയ്യില്‍ തെളിവില്ല.പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ രാഷട്രീയ ലക്ഷ്യമാണുള്ളത്.സംഭവത്തില്‍ വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്.
പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും വി എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്തു നിന്നും കൃത്യവിലോപം ഉണ്ടായി. പൂരത്തിനൊപ്പം നിന്ന എന്നെ തന്നെ അന്ന് പ്രതികൂട്ടിലാക്കി ചര്‍ച്ചകളും പ്രചരണങ്ങളും നടന്നു. സത്യസ്ഥിതി പുറത്തു വരട്ടെ. ഇക്കാര്യത്തില്‍ അപ്പോള്‍ കൂടുതല്‍ പ്രതികരിക്കും-സുനില്‍കുമാര്‍ പറഞ്ഞു.
ഒരു മാസം കൊണ്ട് പുറത്ത് വരുമെന്ന് പറഞ്ഞ റിപ്പോര്‍ട്ട് 4 മാസമായിട്ടും പുറത്ത് വന്നിട്ടില്ല, ജനങ്ങള്‍ക്ക് അത് അറിയാന്‍ താത്പര്യം ഉണ്ട്. തൃശ്ശൂര്‍ പൂരം തടസപ്പെടുത്തിയത് ഏത് ഉന്നതനായാലും അത് ജനങ്ങള്‍ അറിയണം. സംഭവത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.