ആര്‍എസ്എസ് അജണ്ടയില്‍ വിരിഞ്ഞ വർഗീയ വിദ്വേഷം പരത്തുന്ന ‘ദ കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും നിലപാട് വ്യക്തമാക്കി. ‘തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതി ക്ഷേത്രവും ഒരേ മതിൽ പങ്കിടുന്നു എന്നത് അറിയാമോ’ എന്ന ചോദ്യമാണ് റസൂൽ പൂക്കുട്ടി ട്വിറ്ററിൽ പങ്കുവച്ചത്. ‘മൈ കേരള സ്റ്റോറി’ എന്ന ഹാഷ്ടാഗിനൊപ്പമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
#MyKeralaStory do you all know the #PalayamMosque at Thiruvananthapuram and the neighboring #Ganapathikovil share the same wall…?!💕🙏💕
— resul pookutty (@resulp) May 6, 2023
ട്വീറ്റിൽ നിരവധി പേരാണ് അദ്ദേഹത്തെ പിന്തുണച്ച് റീട്വീറ്റ് ചെയ്യുന്നത്. കേരളം രാജ്യത്തിന് മാതൃകയായ സാഹോദര്യത്തിന്റെയും ഒരുമയുടെയും സംഭവങ്ങളും നിരവധി പേർ പങ്കുവയ്ക്കുന്നുണ്ട്.
നേരത്തെ ആലപ്പുഴയിലെ മുസ്ലിം പള്ളിയിൽ ഹിന്ദു ആചാരപ്രകാരം അഞ്ജുവിന്റെ വിവാഹം നടന്ന ദൃശ്യങ്ങൾ പങ്കുവച്ച് സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ കേരളത്തിന് ഐക്യദാര്‍ഢ്യം നേര്‍ന്നിരുന്നു.
English Sammury: Oscar winner Rasul Pookutty’s tweet, Kerala story Controversy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.