ആലപ്പുഴയില്‍ എലിപ്പനി ജാഗ്രത. ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്ന് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. നായ, പൂച്ച കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ഷകരും തൊഴിലുറപ്പ് ജോലിക്കാരും അടക്കമുള്ള, മണ്ണുമായി ബന്ധപ്പെടുന്ന ആളുകളെല്ലാം പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു നിര്‍ദേശം നല്‍കി. ഇടവിട്ട് പെയ്യുന്ന മഴ കാരണം പലയിടങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് നേരത്തേ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു.
English Summary:Rat fever in Alappuzha; Cautionary note
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.