19 December 2024, Thursday
KSFE Galaxy Chits Banner 2

ബര്‍ഗറില്‍ എലി; മക്ഡോണാള്‍ഡ്സിന് അഞ്ച് കോടിയുടെ പിഴ

Janayugom Webdesk
ന്യൂഡല്‍ഹി
May 5, 2023 3:00 pm

ബര്‍ഗറില്‍ ചത്ത എലിയുടെ അവശിഷ്ടം കണ്ടെന്ന ഉപബോക്താവിന്‍റെ പരാതിയെത്തുടര്‍ന്ന് ഫാസ്റ്റ് ഫുഡ് പ്രമുഖനായ മക്ഡോണാള്‍ഡ്സിന് അഞ്ച് കോടി രൂപയ്ക്ക് തുല്യമായ പിഴ.ചീസ് ബര്‍ഗറില്‍ എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടുവെന്നായിരുന്നു യുവാവിന്‍റെ പരാതി. 

ലണ്ടനിലെ ലെയ്റോണ്‍സ്റ്റോണിലെ ഡ്രൈവ് ഇന്‍ റസ്റ്ററിന്‍റില്‍ നിന്നാണ് ഇദ്ദേഹം ബര്‍ഗര്‍ വാങ്ങിയത്. പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ റസ്റ്ററന്‍റില്‍ എലിശല്യമുണ്ടായിരുന്നെന്നു സ്ഥിരീകരിച്ചു. പലരും ഭക്ഷണം പാതിവഴിയില്‍ ഉപേക്ഷിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.2021ല്‍ റസ്റ്ററന്‍റില്‍ നടത്തിയ പരിശോധനയിൽ ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

ഭക്ഷണം തയാറാക്കുന്ന സ്ഥലത്തിനിന്നു തന്നെയായിരുന്നു ഇത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ്, ശുചിത്വ നിയമങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ പിഴ വിധിച്ചിരിക്കുന്നത്.പരാതി ലഭിച്ച മുറയ്ക്കു തന്നെ പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ റസ്റ്ററന്‍റ് അടച്ചുപൂട്ടാൻ നിര്‍ദേശം നല്‍കിയിരുന്നു. അതിനു ശേഷം നടത്തിയ വിശദമായ പരിശോധനയ്ക്കു ശേഷമാണ് കൂടുതൽ നടപടി സ്വീകരിച്ചത്. 

Eng­lish Summary:
rat in a burg­er; McDon­ald’s fined five crores

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.