എൻഎഫ്എസ്എ ഗോഡൗണുകളിലും റേഷൻകടകളിലും കയറ്റിറക്ക് തൊഴിലാളികളുടെ നിലവിലെ കൂലിയിൽ 15 ശതമാനം വർധനവ് നൽകുന്നതിന് തീരുമാനം. നിലവിലുണ്ടായിരുന്ന കൂലിനിരക്ക് കരാർ കഴിഞ്ഞ ഫെബ്രുവരിയിൽ അവസാനിച്ച സാഹചര്യത്തിൽ ലേബർ കമ്മിഷണർ ഡോ. കെ വാസുകിയുടെ അധ്യക്ഷതയിൽ കമ്മിഷണറേറ്റിൽ വിളിച്ചു ചേർത്ത തൊഴിലാളി യൂണിയൻ പ്രതിനിധികളുടെയും കരാറുകാരുടെയും യോഗത്തിലാണ് തീരുമാനം. പുതുക്കിയ കൂലി ഇന്നലെ മുതൽ പ്രാബല്യത്തില്‍ വന്നതായി കമ്മിഷണർ അറിയിച്ചു.
ചർച്ചയിൽ അഡീഷണല്‍ ലേബർ കമ്മിഷണർ കെ ശ്രീലാൽ, എൻഎഫ്എസ്എ മാനേജർ ഇൻ ചാർജ് ടി ജെ ആശ, റേഷനിങ് കൺട്രോളർ കെ മനോജ് കുമാർ, തൊഴിലാളിസംഘടനാ പ്രതിനിധികളായ പി എസ് നായിഡു, കെ വേലു (എഐടിയുസി), ആർ രാമു, എൻ സുന്ദരൻ പിള്ള, സി കെ മണിശങ്കർ (സിഐടിയു), വി ആർ പ്രതാപൻ (ഐഎൻടിയുസി), കെ സദാശിവൻ പിള്ള ( ബിഎംഎസ്), അബ്ദുൽ മജീദ് വല്ലച്ചിറ ( എസ് ടി യു), കരാറുകാരുടെ പ്രതിനിധികളായ ഫഹദ് ബിൻ ഇസ്മായിൽ, ടോമി മാത്യു, മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.