8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 3, 2025
January 3, 2025
January 3, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
December 31, 2024
December 31, 2024
December 30, 2024

റേഷന്‍ മസ്റ്ററിംഗ് ഈ മാസം 30 വരെ തുടരും

Janayugom Webdesk
November 2, 2024 4:57 pm

റേഷന്‍ മസ്റ്ററിംഗ് നവംബര്‍ 30 വരെ തുടരുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കേരളത്തില്‍ 80 ശതമാനത്തോളം മസ്റ്ററിംഗ് പൂര്‍ത്തിയായി. മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 16,75,686 എഎവൈ കാർഡ് അംഗങ്ങളും 1,12,73,363 പി എച്ച് എച്ച് കാർഡ് അംഗങ്ങളും മസ്റ്ററിങ് പൂർത്തിയാക്കി. മുഴുവൻ പേരും മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിനായാണ് നവംബര്‍ 30വരെ ദീര്‍ഘിപ്പിച്ചത്.

ആദ്യഘട്ടത്തിൽ അപ്ഡേഷൻ ചെയ്യാൻ കഴിയാത്തവർക്കായി ഐറിസ് സ്കാനർ സംവിധാനം ഉപയോഗിക്കും. 242 ഐറിസ് സ്കാനറുകൾ താലൂക്ക് തലത്തിൽ സംസ്ഥാനത്തുണ്ട്. ഇതുവഴിയും മസ്റ്ററിങ് തുടരും. മേരാ കെവൈസി ആപ്പിന്‍റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇതോടെ മേരാ കെവൈസി ആപ്പ് ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. നവംബർ 11 മുതൽ ഈ ആപ്പിലൂടെ മസ്റ്ററിങ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇത്തരത്തിൽ നവംബര്‍ 30നുള്ളിൽ 100ശതമാനം ഗുണഭോക്താക്കളുടെയും മസ്റ്ററിങ് പൂര്‍ത്തീയാക്കുമെന്നും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.