10 December 2025, Wednesday

Related news

December 7, 2025
November 15, 2025
November 3, 2025
November 3, 2025
September 12, 2025
September 3, 2025
August 10, 2025
May 26, 2025
May 13, 2025
May 3, 2025

റേഷൻ കുംഭകോണ കേസ്: ടിഎംസി നേതാവ് ശങ്കർ ആധ്യയെ ഇഡി അറസ്റ്റ് ചെയ്തു

Janayugom Webdesk
കൊല്‍ക്കത്ത
January 6, 2024 9:11 am

റേഷൻ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ടിഎംസി നേതാവും മുൻ ബോംഗാവ് മുനിസിപ്പാലിറ്റി ചെയർമാനുമായ ശങ്കർ ആധ്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. “പശ്ചിമ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത വിവിധ എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് പിഡിഎസ് കുംഭകോണത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്, അതിൽ വിവിധ സ്വകാര്യ വ്യക്തികൾ അനധികൃതമായി പിഡിഎസ് റേഷൻ കൈവശം വച്ചതായും വ്യാജ നെല്ല് സംഭരണത്തിൽ ഏർപ്പെട്ടതായും കണ്ടെത്തി” എന്ന് വെള്ളിയാഴ്ച പ്രസ്താവനയിൽ ഇഡി പറഞ്ഞു. കഴിഞ്ഞദിവസം ഇഡി ശങ്കറിന്റെ വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. 

റെയ്ഡിനിടെ ഇഡി സംഘം ആക്രമണത്തിനിരയായി. ആക്രമണത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റതായി ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. അക്രമാസക്തരായ ജനക്കൂട്ടം ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പ്, പണം, വാലറ്റുകൾ മുതലായ സ്വകാര്യ/ഔദ്യോഗിക വസ്തുക്കൾ കൊള്ളയടിച്ച. 

800‑1000 പേരടങ്ങുന്ന ആയുധധാരികളായ ജനക്കൂട്ടമാണ് സംഘത്തെ ആക്രമിച്ചതെന്നും ഇഡി അറിയിച്ചു. സംഭവത്തില്‍ സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. 

Eng­lish Sum­ma­ry: Ration scam case: TMC leader Shankar Adhya arrest­ed by ED

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.