23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 19, 2024
September 10, 2024
September 3, 2024
May 17, 2024
May 17, 2024
March 18, 2024
March 16, 2024
March 5, 2024
February 28, 2024
November 11, 2023

റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധി

Janayugom Webdesk
തിരുവനന്തപുരം
November 4, 2023 9:37 am

റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധിയായിരിക്കുമെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു. തീരുമാനം അടുത്ത മാസം മുതല്‍ നടപ്പിലാകും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. റേഷൻ വ്യാപാരി സംഘടനകളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

ഒരു മാസത്തെ റേഷൻ വിതരണം അവസാനിപ്പിച്ച് അടുത്ത മാസത്തെ വിതരണം ആരംഭിക്കുംമുൻപ് റേഷൻ വിഹിതം സംബന്ധിച്ച് ഇ‑പോസ് സംവിധാനത്തിൽ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതിനാൽ, നിലവിൽ മാസത്തെ ആദ്യ പ്രവൃത്തിദിനത്തില്‍ വൈകിട്ടോടെയാണ് റേഷൻ വിതരണം ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആ ദിവസം അവധി വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടത്. റേഷൻ വ്യാപാരി സംഘടനകളുമായി ഭക്ഷ്യമന്ത്രി ജൂൺ മാസം നടത്തിയ ചർച്ചയിലെ ധാരണ അനുസരിച്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 

Eng­lish Summary:Ration shops are closed on the first work­ing day of the month
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.