23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 11, 2024
May 3, 2024
December 23, 2023
October 6, 2023
May 10, 2023
April 30, 2023
April 27, 2023
March 6, 2023
January 27, 2023
November 24, 2022

ഇന്നും നാളെയും റേഷൻ കടകൾക്ക് അവധി

ഏപ്രിലിലെ റേഷൻ വിതരണം മേയ് അഞ്ച് വരെ 
Janayugom Webdesk
തിരുവനന്തപുരം
April 27, 2023 7:30 am

റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ നടത്തേണ്ടതിനാൽ ഇന്നും നാളെയും റേഷൻ കടകളുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ തീരുമാനിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിലെ സെർവറുകളിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ടു ദിവസത്തെ സമയം ആവശ്യമാണെന്ന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐഡി) അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സാങ്കേതിക തകരാറുകൾ കാരണം സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട ഏജൻസികളുടെയും യോഗം ചേർന്നു. പ്രശ്നപരിഹാരത്തിന് ഡാറ്റാ ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റേണ്ടതുണ്ടെന്ന് റേഷൻ വിതരണത്തിന് സാങ്കേതിക സഹായം നൽകുന്ന എൻഐസി യോഗത്തിൽ അറിയിച്ചു. 

സംസ്ഥാനത്തെ റേഷൻ വിതരണം ഇടയ്ക്കിടെ മുടങ്ങുന്നതിലെ ആശങ്ക മന്ത്രി എൻഐസിയെ അറിയിച്ചു. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് അഞ്ച് വരെയുണ്ടാകും. മേയ് ആറ് മുതൽ മേയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും.മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 29, മേയ് രണ്ട്, മൂന്ന് തീയതികളിൽ രാവിലെ എട്ട് മുതൽ ഒരു മണി വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ ഈ തീയതികളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി ഏഴു വരെയും റേഷൻ കടകൾ പ്രവർത്തിക്കും. മേയ് നാല് മുതൽ സാധാരണ സമയക്രമം ആയിരിക്കും. 

റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികളുമായി മന്ത്രി ഓൺലൈൻ യോഗത്തിൽ സംസാരിച്ചു. സാങ്കേതിക തകരാറുകൾ പൂർണമായി പരിഹരിച്ച ശേഷം കടകൾ പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടു. സാങ്കേതിക തകരാറുകൾക്ക് ഉത്തരവാദി റേഷൻ വ്യാപാരികളല്ലെന്നും ഇക്കാരണത്താൽ കടകളിൽ അതിക്രമിച്ചു കയറി വ്യാപാരികളെ ആക്രമിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഇവർക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി അറിയിച്ചു. 

Eng­lish Summary;Ration shops are closed today and tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.