17 December 2025, Wednesday

Related news

August 30, 2025
August 23, 2025
March 27, 2025
February 4, 2025
November 19, 2024
September 10, 2024
September 3, 2024
May 17, 2024
May 17, 2024
March 18, 2024

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

Janayugom Webdesk
തിരുവനന്തപുരം
November 11, 2023 7:33 am

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഇന്നലെ വൈദ്യുതി തടസത്തെ തുടര്‍ന്ന്, കേരള സ്റ്റേറ്റ് ഐടി മിഷന്റെ കീഴിലുള്ള ഡാറ്റാ സെന്ററിലെ ആധാർ ഓതന്റിഫിക്കേഷന് സഹായിക്കുന്ന എയുഎ സെര്‍വറില്‍ തകരാറുണ്ടായിരുന്നു. ഇതിന്റെ ഫലമായി, ബയോമെട്രിക് ഓതന്റിക്കേഷൻ മുഖേനയുള്ള റേഷൻ വിതരണത്തിൽ തടസം നേരിട്ടു. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം റേഷൻ കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. എയുഎ സെർവറിൽ ഉണ്ടായ തകരാർ പരിഹരിച്ചതായും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Ration shops open as usu­al from today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.