22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 19, 2024
September 10, 2024
September 3, 2024
May 17, 2024
May 17, 2024
March 18, 2024
March 16, 2024
March 5, 2024
February 28, 2024
November 11, 2023

റേഷൻ വ്യാപാരികളെ സംരക്ഷിക്കണം: കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ

Janayugom Webdesk
കോഴിക്കോട്
January 11, 2023 7:39 pm

കേരളത്തിലെ റേഷൻ ജീവനക്കാരെ സംരക്ഷിക്കുവാൻ അടിയന്തര നടപടി സർക്കാർ കൈക്കൊള്ളണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ലഭിച്ചുകൊണ്ടിരുന്ന തുക ദൈനംദിന വിറ്റുവരവിലൂടെ ഭാഗികമായെങ്കിലും ചെലവുകൾക്ക് സഹായകരമായിരുന്നു. എന്നാൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ പൂർണ്ണമായും സൗജന്യമാക്കിയതോടെ ദിനംപ്രതി വിറ്റു വരവ് ലഭിക്കാതെ വരുന്നു. നേരത്തെ ദിവസവുമുള്ള വിറ്റു വരവ് കൈകാര്യ ചെലവിനായി വിനിയോഗിക്കാൻ കഴിയുന്നതും അത് പിന്നീട് കമ്മീഷൻ തുകയിൽ കുറയ്ക്കുകയുമായിരുന്നു. പുതിയ സാഹചര്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് റേഷൻ ജീവനക്കാർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.

ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോണെടുത്ത ആളുകൾ ദിവസവും പണമടച്ചുകൊണ്ടിരുന്ന സാഹചര്യം ഈ മേഖലയിലുണ്ട്. ഇനി മുതൽ അത് പൂർണമായും മുടങ്ങുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഒരു ബദൽ സംവിധാനം ഉണ്ടാക്കാതെ റേഷൻ വ്യാപാരികളുടെ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയുകയില്ല. കട വാടക, വൈദ്യുതി ചാർജ്, സെയിൽസ് മാൻമാർക്കുളള ശമ്പളം എന്നീ ഇനങ്ങളിൽ വലിയ ചെലവ് വേണ്ടി വരുമ്പോൾ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന കമ്മീഷൻ വളരെ തുച്ഛവുമാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഇടപെട്ട് ഒരു ബദൽ സംവിധാനം ഉണ്ടാക്കുകയും റേഷൻ മേഖലയിലെ തൊഴിലാളികൾക്ക് മിനിമം വേതനം 30,000 രൂപയായി വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ജെ ഉദയഭാനു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി ജി പ്രിയൻകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് അഡ്വ. ആർ സജിലാൽ, ട്രഷറർ മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ കെ പി വിശ്വനാഥൻ, വി ഡി അജയകുമാർ, എം ആർ സുധീഷ്, കോവളംവിജയകുമാർ, ജയിംസ് കണയന്നൂർ തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: Ration traders must be pro­tect­ed: Ker­ala Ration Employ­ees Federation

You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.