കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ എലിശല്യം രൂക്ഷം. രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. വാർഡുകളിലും ഭക്ഷണം കഴിക്കുന്നിടത്തും എലി ശല്യം രൂക്ഷമാണെന്ന് കൂട്ടിരിപ്പുകാർ പരാതിപ്പെട്ടു. മഴ തുടങ്ങിയതോടെ വാർഡിൽ ചോർച്ചയുമുണ്ട്.
ആരോഗ്യ മന്ത്രിയുടെ ഓഫീസിനെ ഉൾപ്പെടെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് കൂട്ടിരിപ്പുകാർ പരാതിപ്പെട്ടു. ആശുപത്രി അധികൃതരോടും പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് പരാതിയില്‍ പറയുന്നു. മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് മതിയായ ഭക്ഷണമില്ലെന്നും പരാതിയുണ്ട്.
English summary;Rats infestation at Kuthiravattom mental health center
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.