സ്വകാര്യ റിസോട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിൽ ലഹരി പകരുന്നതിനായി മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരൻ ഉൾപ്പെടെയുള്ള മൂന്നംഗ സംഘം എക്സൈസ് പിടിയില്‍.
കാക്കനാട് പടമുഗൾ ഓലിക്കുഴി വീട്ടിൽ, സലാഹുദീൻ ഒ എം (മഫ്റു) (35), പാലക്കാട് തൃത്താല കപ്പൂർ സ്വദേശി പൊറ്റേക്കാട്ട് വീട്ടിൽ അമീർ അബ്ദുൾ ഖാദർ (27), കോട്ടയം വൈക്കം വെള്ളൂർ ചതുപ്പേൽ വീട്ടിൽ അർഫാസ് ഷെരീഫ് (27) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് യെല്ലോ മെത്ത് വിഭാഗത്തിൽപ്പെടുന്ന 7.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടിലൂടെ ലഭിച്ച 1.05 ലക്ഷം രൂപയും, മൂന്ന് സ്മാർട്ട് ഫോണുകളും എക്സൈസ് പിടികൂടിയിട്ടുണ്ട്.
ഉപഭോക്താക്കൾക്കിടയിൽ “ഡിസ്കോ ബിസ്കറ്റ് ” എന്ന കോഡിലാണ് ഇവർ മയക്കുമരുന്ന് കൈമാറിയിരുന്നത്. രാത്രി കാലങ്ങളിൽ മാത്രം മയക്കുമരുന്നമായി പുറത്തിറങ്ങുന്ന ഇവർ ഉപഭോക്താക്കളുടെ തന്നെ വാഹനങ്ങളിൽ ലിഫ്റ്റ് അടിച്ചാണ് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൈമാറ്റം ചെയ്തിരുന്നത്. പകൽ സമയം മുഴുവൻ ഓൺലൈനിലൂടെ റൂം എടുത്ത് മുറിയിൽ കഴിഞ്ഞ ശേഷം രാത്രി ആകുന്നതോടെ മയക്കുമരുന്ന് എത്തിച്ച് നൽകുന്നതായിരുന്നു വില്പനാരീതി. വ്യത്യസ്ത ആളുകളുടെ പേരിൽ മുറി ബുക്ക് ചെയ്ത് ഒന്നോ രണ്ടോ ദിവസം മാത്രം താമസിച്ച ശേഷം ഇവർ അടുത്ത സ്ഥലത്തേക്ക് താമസം മാറും.
റിസോർട്ടുകളും മറ്റും കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാർട്ടികളിൽ മയക്കുമരുന്ന് എത്തിക്കുന്നതിന് ചുക്കാൻ പിടിച്ചിരുന്നത് അടിപിടി ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മഫ്റു എന്നറിയപ്പെടുന്ന സലാഹുദ്ദീൻ ആയിരുന്നു. ഇവർ മുഖാന്തിരമാണ് പ്രധാനമായും ബംഗളൂരു മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് നിശാപാർട്ടികളിൽ രാസലഹരി എത്തിയിരുന്നതെന്ന് എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ തന്നെ ലഭിച്ചിരുന്നു.
English Summary: Rave party gang nabbed with MDMA
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.