രവീന്ദ്രന്‍ പട്ടയം തിരികെ വാങ്ങി പുതിയ പട്ടയം നല്‍കുമെന്ന് മന്ത്രി കെ രാജന്‍ . രവീന്ദ്രന്‍ പട്ടയം ഒരു ഉപകാരവും ഇല്ലാത്ത പട്ടയമാണ്. അര്‍ഹരായവര്‍ക്ക് സാധുതയുള്ള പട്ടയം കൊടുക്കാന്‍ നടപടി തുടങ്ങിയത് 2019 ലാണെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവ് . അര്‍ഹരായവര്‍ക്ക് പുതിയ പട്ടയം നല്‍കാനും തീരുമാനിച്ചു. ആരെയും കുടിയിറക്കില്ലായെന്നും മന്ത്രി അറിയിച്ചു.
രവീന്ദ്രന്‍ പട്ടയം കൈവശം വെച്ചതുകൊണ്ട് ആര്‍ക്കും ഒരുകാര്യവുമില്ല. നിയമസാധുതയില്ലാത്തതിനാല്‍ ബാങ്കില്‍ നിന്ന് വായ്പയെടുക്കാനും മറ്റും ആളുകള്‍ വലഞ്ഞിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് അര്‍ഹാരയവര്‍ക്ക് സാധുതയുള്ള പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. 532 പട്ടയങ്ങളാണ് റദ്ദാക്കിയതെന്നും മന്ത്രി പറഞ്ഞു. ഇതൊരു പുതിയ ഉത്തരവല്ല. നേരത്തെയുള്ള നടപടിക്രമങ്ങളുടെ തുടര്‍ച്ചയാണെന്നും മന്ത്രി പറഞ്ഞു.
ENGLISH Summary: Raveendran Title; New Title for those eligible: Minister K Rajan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.