2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 6, 2024
October 9, 2024
October 8, 2024
September 17, 2024
August 22, 2024
August 8, 2024
July 26, 2024
June 7, 2024
May 31, 2024

ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം

Janayugom Webdesk
ന്യൂഡല്‍ഹി
March 21, 2024 4:49 pm

ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ എല്ലാ ബാങ്കുകളും പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. മാര്‍ച്ച് 31 ഞായറാഴ്ചയാകും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനദിനം കണക്കിലെടുത്താണ് നിര്‍ദ്ദേശം. തീരുമാനം കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമെന്നും വിവരം ഇടപാടുകാരെ അറിയിക്കണമെന്നും ആര്‍ബിഐ.മാർച്ച് 25, 26 ദിവസങ്ങളിൽ ഹോളി പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്കുകൾക്കു അവധിയാണ്.

മാർച്ച് 29 ദുഃഖവെള്ളി പ്രമാണിച്ച് ബാങ്കുകൾ അടഞ്ഞുകിടക്കും. മാർച്ച് 30 ശനിയാഴ്ചയാണ്. ഈ അവധികൾ കൂടി കണക്കിലെടുത്താണ് ബാങ്കുകൾക്ക് തുറന്നു പ്രവർത്തിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കില്ല. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ഏജൻസി ബാങ്കുകളും തുറക്കാനാണു നിർദേശം.

2023- 24 സാമ്പത്തിക വർഷത്തിൽ തന്നെ രസീതുകളും പേയ്മെന്റുകളും സംബന്ധിച്ച എല്ലാ സർക്കാർ ഇടപാടുകളും പൂർത്തിയാക്കാനാണ് ഇത്തരം പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്ക് ശാഖകളും തുറക്കാനാണ് ഉത്തരവ്. അതേസമയം പൊതുജനങ്ങളുടെ ഇടപാടുകൾ പരിമിതമായിരിക്കും.

Eng­lish Summary:
RBI orders all banks in the coun­try to be open on Easter

You may also like this video:

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.