മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സിന് കൂറ്റന്‍ സ്കോര്‍. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 221 റണ്‍സ് നേടി. സൂപ്പര്‍ ബാറ്റര്‍ വിരാട് കോലി. ക്യാപ്റ്റന്‍ രജത് പടിദാര്‍ എന്നിവരുടെ കിടിലന്‍ അര്‍ധ സെഞ്ചുറിയും ജിതേഷ് ശര്‍മ, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ വെടിക്കെട്ട് ബാറ്റിങും ആര്‍സിബിക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിക്കുകയായിരുന്നു.
ഇന്നിങ്‌സ് തുടങ്ങി രണ്ടാം പന്തില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ മടക്കി ട്രെന്റ് ബോള്‍ട്ട് മികച്ച തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് ആര്‍സിബി ആധിപത്യമായിരുന്നു കളത്തില്‍ കണ്ടെത്തിയത്. കോലി 42 പന്തുകള്‍ നേരിട്ട് എട്ടുഫോറും രണ്ട് സിക്‌സും സഹിതം 67 റണ്‍സെടുത്തു. രജത് പടിദാര്‍ 32 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 64 റണ്‍സും വാരി.
ദേവ്ദത്ത് പടിക്കല്‍ 22 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 37 റണ്‍സെടുത്തു. ജിതേഷ് ശര്‍മ 19 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 40 റണ്‍സ് അടിച്ചെടുത്തു. ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ജസ്പ്രിത് ബുംറ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും എടുത്തില്ല. ട്രെന്റ് ബോള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ ഒരോവര്‍ മാത്രമാണ് പന്തെറിഞ്ഞത്. താരം 10 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.