
കേന്ദ്ര സർക്കാർ വർധിപ്പിച്ച പഴയ വാഹനങ്ങളുടെ റീ-രജിസ്‌ട്രേഷൻ ഫീസ് 50% കുറയ്ക്കാൻ കേരള സർക്കാർ തീരുമാനിച്ചതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാധാരണക്കാർക്ക് തിരിച്ചടിയാകുന്ന രീതിയിൽ നാലഞ്ച് ഇരട്ടിയായി കേന്ദ്രം വർധിപ്പിച്ച ഫീസാണ് സംസ്ഥാനം പകുതിയായി വെട്ടിക്കുറച്ചത്. കൂടാതെ, 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങളുടെ കാലാവധി അഞ്ച് വർഷം ദീര്‍ഘിപ്പിക്കാനും സർക്കാർ തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി. 15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുന്നത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്. ഫയർ എൻജിനുകൾ, ആംബുലൻസുകൾ, പൊലീസ് ബസുകൾ തുടങ്ങിയവ 15 വർഷം കഴിഞ്ഞാലും ഒരു ലക്ഷം കിലോമീറ്റർ പോലും ഓടിയിട്ടുണ്ടാകില്ല. ഇത്തരം നല്ല കണ്ടീഷനിലുള്ള വാഹനങ്ങൾ പൊളിച്ചു കളയുന്നത് ഒഴിവാക്കാനാണ് കാലാവധി നീട്ടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കാലാവധി നീട്ടുന്ന വാഹനങ്ങൾ കൃത്യമായ മലിനീകരണ പരിശോധന നടത്തണമെന്നും നല്ല കണ്ടീഷനിൽ ആയിരിക്കണമെന്നും നിർബന്ധമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ വാഹനങ്ങൾക്ക് കേന്ദ്രത്തിന്റെ ‘വാഹൻ’ സൈറ്റിൽ പ്രവേശനം ഇല്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് മാനുവൽ ആയിട്ടുള്ള ലാമിനേറ്റഡ് ആർസി കാർഡുകൾ നൽകും. ഇൻഷുറൻസിനായി ഈ വാഹനങ്ങളെ കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.