18 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 25, 2025
February 7, 2025
January 13, 2025
January 1, 2025
December 24, 2024
November 13, 2024
November 2, 2024
October 19, 2024
September 30, 2024
September 9, 2024

പുസ്തകമെടുക്കാൻ ബാ​ഗിൽ കൈയ്യിട്ടു; കിട്ടിയത് മലമ്പാമ്പിനെ

Janayugom Webdesk
ചേലക്കര
July 10, 2024 12:41 pm

തൃശൂർ ചേലക്കരയിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ ബാ​ഗിൽ നിന്ന് മലമ്പാമ്പിനെ കണ്ടെത്തി. ചേലക്കര എല്‍എഫ് കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഴയന്നൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ ബാഗിലാണ് പാമ്പിനെ കണ്ടത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ കൈയിലെന്തോ തടയുകയും കുട്ടി കൈ വലിക്കുകയുമായിരുന്നു. ഉടൻ തന്നെ സഹപാഠി ബാഗിന്റെ സിബ്ബ് അടച്ചതോടെ പാമ്പ് ബാഗില്‍ത്തന്നെ കുടുങ്ങുകയായിരുന്നു. 

അധ്യാപകരുടെ നേതൃത്വത്തിൽ പുറത്തുപോയി ബാ​ഗ് പരിശോധിച്ചപ്പോഴാണ് മലമ്പാമ്പിന്റെ കുട്ടിയെ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ വീട് പാടത്തോടു ചേര്‍ന്നാണ് പാമ്പ് അങ്ങിനെ കയറിയിരിക്കാനായിരിക്കും സാധ്യതയെന്ന് കരുതുന്നു. വിദ്യാർത്ഥികൾ ബാ​ഗും ചെരുപ്പും നന്നായി പരിശോധിക്കണമെന്ന് അധ്യാപകർ മുന്നറയിപ്പ് നൽകി. 

Eng­lish Summary:Reached into the bag to take the book; Got a snake
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.