21 January 2026, Wednesday

‘റീഡ് ആന്റ് വിൻ ഇരുന്നൂറാം വാരാഘോഷം വ്യത്യസ്തമായി

Janayugom Webdesk
ഹരിപ്പാട്
July 15, 2023 1:22 pm

മണ്ണാറശാല യു പി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 2019 ആഗസ്റ്റിൽ ആരംഭിച്ച പ്രതിവാര ചോദ്യോത്തര പംക്തി റീഡ് ആൻഡ് വിൻ ഇരുന്നൂറാം വാരാഘോഷം വ്യത്യസ്തതയാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. ഹരിപ്പാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ഗീത ഉദ്ഘാടനം ചെയ്തു. ഒന്നു മുതൽ ഇരുന്നൂറാം വാരം വരെയുള്ള മുഴുവൻ പംക്തികളും ചേർത്തുകൊണ്ടുള്ള ഓൺലൈൻ പതിപ്പിന്റെ പ്രകാശനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർവഹിച്ചു.

പി എസ് സി പരീക്ഷകളിലെ റാങ്ക് ജേതാവും വെള്ളംകുളങ്ങര യുപി സ്കൂളിൽ അധ്യാപകനുമായ രജനീഷ് വി മുഖ്യാതിഥിയായി പങ്കെടുക്കുകയും രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു. രക്ഷിതാക്കളുടെ ക്വിസ് മത്സരത്തിൽ രശ്മി പി, ഐശ്വര്യ ടി, ഗ്രീഷ്മ ആർ നാഥ് എന്നിവർ വിജയിച്ചു. പി ടി എ പ്രസിഡന്റ് സി പ്രകാശ് അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രഡിഡന്റ് പി ഭാനു സരിഗ, എസ് ആർ ജി കൺവീനർ കെ ശ്രീകല, അധ്യാപകരായ ജി പി ജയദേവി, ആർ വിജയരാജ്, എ റഷീദ്, കെ എസ് ബിന്ദു, സി കെ ശ്രീജ എന്നിവര്‍ സംസാരിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.