19 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 18, 2024
May 12, 2024
February 20, 2024
January 17, 2024
December 12, 2023
September 22, 2023
September 14, 2023
August 12, 2023
July 2, 2023
May 27, 2023

നിശബ്ദ വായനയേക്കാൾ ഹൃദ്യം ഉച്ചത്തിലുള്ള വായന: മന്ത്രി എ കെ ശശീന്ദ്രൻ

ലൈബ്രറി കൗൺസിൽ അഖിലകേരള വായനോത്സവത്തിന് തുടക്കം
Janayugom Webdesk
പയ്യോളി
January 21, 2023 8:19 pm

നിശബ്ദ വായനയേക്കാൾ ഹൃദ്യമായത് ഉച്ചത്തിലുള്ള വായനയാണെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവത്തിന്റെയും മുതിർന്നവർക്കുവേണ്ടി നടത്തുന്ന വായനാ മത്സരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചത്തിലുള്ള വായനയിലൂടെ ആസ്വാദന ലഭ്യതയും വായിക്കുന്നവ പെട്ടെന്ന് ഗ്രഹിക്കാനുള്ള സാധ്യതയും വർധിക്കും. 

വായനയിലൂടെ മാത്രമേ അറിവിന്റെ അമൂല്യ ശേഖരം സ്വായത്തമാക്കാൻ സാധിക്കുകയുള്ളൂ. വായന മനസ്സിന്റെ അഗാധതലത്തെ സ്പപർശിക്കുന്നതാകണം. മുൻ കാലങ്ങളിൽ ബീഡി തെറുപ്പ് കേന്ദ്രങ്ങളിലെ പത്രവായനമന്ത്രി അനുസമരിച്ചു. വായനയാണ് നമ്മെ അറിവിന്റെ അഗാധതലങ്ങളിലേക്ക് കൊണ്ടു പോകുന്നതെന്നും അറിവാണ്എഴുത്തിന് ആധാരമെന്നും അദ്ദേഹം പറഞ്ഞു. വായന മരിക്കുന്നുവെന്നത് വെറുംവാക്കാണ്. വർഷംതോറും ഇറങ്ങുന്ന പുസ്തകങ്ങൾ വായനയുടെ സജീവതയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലാണ് സംസ്ഥാനതല മത്സരങ്ങൾ നടക്കുന്നത്. ഹൈസ്കൂൾ, താലൂക്ക്, ജില്ല, സംസ്ഥാനം എന്നീ നാല് തലങ്ങളിലായാണ് അഖില കേരള വായന മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ, 16 വയസു മുതൽ 25 വയസുവരെയുള്ളവർ, 25 വയസിനു മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ നിന്നായി 42 പേരാണ് സംസ്ഥാനതല വായനാ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ് നയിക്കുന്ന മെഗാ ക്വിസ് പരിപാടിയുടെ ഭാ​ഗമായി നടന്നു.
ഇന്ന് രാവിലെ സാഹിത്യകാരന്മാരായ പി കെ ഗോപി, സുഭാഷ് ചന്ദ്രൻ, ബി എം സുഹറ എന്നിവരുമായി മത്സരാർത്ഥികളുടെ സർഗ്ഗസംവാദം നടക്കും. എഴുത്തുപരീക്ഷ, അഭിമുഖ പരീക്ഷ എന്നിവ അനുബന്ധമായി നടക്കുന്നുണ്ട്. ഇന്ന് നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. 

ഉദ്ഘാടന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ വി കുഞ്ഞികൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി മനയത്ത് ചന്ദ്രൻ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ചന്ദ്രൻ മാസ്റ്റർ, എം കെ രമേഷ് കുമാർ, എസ് നാസർ തുടങ്ങിയ സംസാരിച്ചു. സ്റ്റേറ്റ് സെക്രട്ടറി വി കെ മധു സ്വാ​ഗതവും കോഴിക്കോട് ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ നന്ദിയും പറഞ്ഞു. 

Eng­lish Summary:Reading aloud is hearti­er than read­ing silent­ly: Min­is­ter AK Saseendran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.