15 February 2026, Sunday

Related news

February 3, 2026
December 27, 2025
November 6, 2025
October 19, 2025
October 3, 2025
July 25, 2025
July 16, 2025
July 13, 2025
July 12, 2025
July 9, 2025

രാജ്യാന്തര ചലച്ചിത്രമേളകളിൽ നൂറ് പുരസ്ക്കാരങ്ങൾ തികച്ച് ‘റോട്ടൻ സൊസൈറ്റി’

Janayugom Webdesk
March 24, 2025 5:08 pm

എസ് എസ് ജിഷ്ണുദേവ് രചന, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിര്‍വഹിച്ചു സംവിധാനം ചെയ്ത റിയലിസ്റ്റിക് എക്സ്പരിമെൻ്റൽ മൂവി ‘റോട്ടൻ സൊസൈറ്റി’ രാജ്യാന്തര ചലച്ചിത്ര മേളകളിൽ നൂറ് പുരസ്ക്കാരങ്ങൾ തികച്ചു. രാജസ്ഥാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കർണ്ണാടക ഇന്റർനാഷണൽ ഫെസ്റ്റിവൽ, യുഎഫ്എംസി, ദുബായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വേഗാസ് മൂവി അവാർഡ്സ്, ടോപ് ഇൻഡി ഫിലിം അവാർഡ്സ് (ജപ്പാൻ), സീപ്സ്റ്റോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങി എൺപതിൽപ്പരം ഫെസ്റ്റിവലുകളിൽ നിന്നാണ് റോട്ടൻ സൊസൈറ്റി നൂറ് അവാർഡുകൾ കരസ്ഥമാക്കിയത്.
\

വരാഹ് പ്രൊഡക്ഷൻസിന്റെയും ഇന്റിപെൻഡന്റ് സിനിമ ബോക്സിന്റെയും ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്നാണ് നിർമ്മാണം.സമകാലിക പ്രശ്നങ്ങൾ വരച്ചു കാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന സിനിമ ഒരു ഭ്രാന്തന്റെ വീക്ഷണത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. അവിചാരിതമായി തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു ന്യൂസ് റിപ്പോർട്ടറുടെ കാമറ ഒരു ഭ്രാന്തന്റെ കയ്യിൽ കിട്ടുകയും തന്റെ ചുറ്റുമുള്ള സംഭവങ്ങൾ അയാൾ ആ കാമറയിൽ പകർത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നർമ്മവും ചിന്തയും സമന്വയിപ്പിച്ച ഒരു റിയലിസ്റ്റിക് പരീക്ഷണ ചിത്രമാണ് റോട്ടൻ സൊസൈറ്റി.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിച്ചിരിക്കുന്നത് ടി സുനിൽ പുന്നക്കാടാണ്. മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, വേഗാസ് മൂവി അവാർഡ്സ്, ഇന്റർനാഷണൽ പനോരമ ഫിലിം ഫെസ്റ്റിവൽ ഓഫ് ബാംഗ്ലൂർ തുടങ്ങി മികച്ച നടനുള്ള ഇരുപത്തിയഞ്ചോളം അവാർഡുകൾ ടി സുനിൽ പുന്നക്കാടിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ അവതരണം തീർത്തും റിയലിസ്റ്റിക് ആയതിനാൽ പശ്ചാത്തല സംഗീതമില്ലാതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സൗണ്ട് എഫക്ട്സിന് വളരെ പ്രാധാന്യം ചിത്രത്തിലുണ്ട്. ഷാബുവാണ് സൗണ്ട് എഫക്ട്സ് ചെയ്തിരിക്കുന്നത്. 

ചിത്രത്തിൽ സൗണ്ട് ഡിസൈൻ നിര്‍വഹിച്ചിരിക്കുന്ന ശ്രീ വിഷ്ണുവിന് മികച്ച സൗണ്ട് ഡിസൈനുള്ള അവാർഡ് നൈജീരിയയിൽ നടന്ന നേലസ് ഇന്റർനാഷണൽ ഫെസ്റ്റിവലിൽ നിന്നും ലഭിച്ചിരുന്നു. ടി സുനിൽ പുന്നക്കാടിനൊപ്പം സ്നേഹൽ റാവു, പ്രിൻസ് ജോൺസൻ, മാനസപ്രഭു, ജിനു സെലിൻ, ബേബി ആരാധ്യ, രമേശ്, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, അനിൽകുമാർ ഡി ജെ, ഷാജി ബാലരാമപുരം, സുരേഷ് കുമാർ, ശിവപ്രസാദ് ജി, വിപിൻ ശ്രീഹരി, ജയചന്ദ്രൻ തലയൽ, ശിവ പുന്നക്കാട്, മിന്നു ( ഡോഗ് ) എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. സ്റ്റുഡിയോ-എസ് വി പ്രൊഡക്ഷൻസ്, ബ്രോഡ് ലാൻഡ് അറ്റ്മോസ്, സൗണ്ട് എന്‍ജിനീയർ-എബിൻ എസ് വിൻസെന്റ്, സൗണ്ട് മിക്സ്‌ ആൻഡ് ഡിസൈൻ‑വിഷ്ണു ജെ എസ്, ഡബ്ബിങ് ആർടിസ്റ്റ്-രേഷ്മ, വിനീത്, കോ-പ്രൊഡ്യൂസർ‑ഷൈൻ ഡാനിയേൽ, ലൈൻ പ്രൊഡ്യൂസർ-ഇൻഡിപെൻഡന്റ് സിനിമ ബോക്സ്‌, ഫെസ്റ്റിവൽ ഏജൻസി ആൻഡ് മാർക്കറ്റിംഗ് ടീം-ദി ഫിലിം ക്ലബ്‌, സെക്കന്റ്‌ യൂണിറ്റ് കാമറ ആൻഡ് സ്റ്റിൽസ്-ദിപിൻ എ വി, പബ്ലിസിറ്റി ഡിസൈൻ‑പ്രജിൻ ഡിസൈൻസ്, ആനിമൽ ട്രെയിനർ‑ജിജേഷ് സുകുമാർ, കോ-ട്രെയിനർ‑ബിജോയ്‌, പിആർഓ-മഞ്ജു ഗോപിനാഥ്, അജയ് തുണ്ടത്തിൽ. ത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.