24 June 2024, Monday

Related news

June 16, 2024
June 10, 2024
June 9, 2024
June 8, 2024
May 25, 2024
May 24, 2024
May 20, 2024
May 10, 2024
May 9, 2024
May 6, 2024

റിയാസി ആക്രമണം; പിന്നില്‍ വിദേശ ഭീകരര്‍, ഉപയോഗിച്ചത് യുഎസ് നിര്‍മ്മിത തോക്ക്

Janayugom Webdesk
ശ്രീനഗര്‍
June 10, 2024 7:04 pm

ജമ്മുകശ്മീരിലെ റിയാസി ജില്ലയില്‍ തീര്‍ത്ഥാടക ബസിനുനേരെയുണ്ടായ ആക്രമണം നടത്തിയത് വിദേശ ഭീകരരെന്ന് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്താന്‍ ഉപയോഗിച്ചത് 1980കളില്‍ യുഎസ് വികസിപ്പിച്ച എം 4 തോക്കുകളാണെന്നും സ്ഥിരീകരിച്ചു. മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ബസിന് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ജില്ലയുടെ വനഭാഗങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മു സംഭവത്തെ അപലപിച്ചു. ജമ്മു കശ്മീരിലെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ് റിയാസിയിലുണ്ടായ ഭീകരാക്രമണമെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഭീകരരെ പിടികൂടാനായി പൊലീസും സുരക്ഷാ സേനയും സംയുക്തമായി പരിശോധനകള്‍ നടത്തിവരികയാണെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. 

Eng­lish Summary:Reasi attack; For­eign ter­ror­ists behind, used US-made guns
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.