17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 20, 2024
August 29, 2024
August 28, 2024
August 22, 2024
August 13, 2024
August 10, 2024
July 29, 2024
July 24, 2024
July 7, 2024

റിയാസി ഭീകരാക്രമണം: അന്വേഷണം എൻഐഎയ്ക്ക് കൈമാറി

Janayugom Webdesk
ശ്രീന​ഗർ
June 17, 2024 12:42 pm

ജമ്മുകശ്മീരിലെ റിയാസിയിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെതാണ് ഉത്തരവ്. അമർനാഥ്‌ തീർഥാകടരുടെ ബസിനുനേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്നുണ്ടായ അപകടത്തിലാണ് 10 പേര്‍ കൊല്ലപ്പെട്ടത്.

ഭീകരാക്രമണങ്ങളെ തുടര്‍ന്ന് സുരക്ഷാസ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഉന്നതതലയോഗം വിളിച്ചിരുന്നു. ഭീകരവിരുദ്ധ നീക്കത്തിന്റെ ഭാഗമായി കശ്‌മീരിൽ വിജയകരമായി നടപ്പാക്കിയ ഏരിയ ഡൊമിനേഷൻ, സീറോ ടെറർ പദ്ധതികൾ ജമ്മുവിലും നടപ്പാക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു. താഴ്‌വരയിലെ നടപടികൾ ശക്തിപ്പെടുത്താനും അമർനാഥ്‌ യാത്രയ്‌ക്ക്‌ സുരക്ഷ വർധിപ്പിക്കാനും ഞായറാഴ്‌ച നടന്ന യോഗത്തിൽ തീരുമാനിച്ചതായി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

അമർനാഥ്‌ തീർഥാടകരുടെ വാഹനങ്ങൾക്ക്‌ സൈനിക അകമ്പടി നൽകും. കശ്‌മീരിൽ എല്ലാ ശേഷിയും വിഭവങ്ങളും ഉപയോഗിച്ച്‌ ഭീകരവിരുദ്ധ നടപടി ശക്തമാക്കാനും തീരുമാനിച്ചു. മുന്‍പ് പ്രധാനമന്ത്രിയും കശ്‌മീർ വിഷയത്തിൽ ഉന്നതതലയോഗം വിളിച്ചിരുന്നു.

Eng­lish Summary:reasi ter­ror attack: Probe hand­ed over to NIA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.