5 December 2025, Friday

Related news

December 4, 2025
November 7, 2025
November 5, 2025
November 4, 2025
November 3, 2025
November 2, 2025
November 1, 2025
October 31, 2025
October 27, 2025
September 2, 2025

സുഡാനിൽ കലാപം രൂക്ഷം; ആശുപത്രിയിൽ 460പേരെ കൂട്ടക്കൊ ലക്ക് ഇരയാക്കി

Janayugom Webdesk
ഖാർത്തും
November 2, 2025 11:00 am

സൈനിക ശക്തികൾ തമ്മിലുള്ള തർക്കങ്ങൾ മൂലം സുഡാനിൽ കലാപം രൂക്ഷം. 460 പേരാണ് നഗരത്തിലെ സൗദി ഹോസ്പിറ്റലിൽ കൂട്ടക്കൊലയ്ക്കിരയായത്.18 മാസമായി എൽ ഫാഷർ വളഞ്ഞിരുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വീടുകളിലും ആശുപത്രിയിലും ആക്രമണം നടത്തുകയായിരുന്നു. ഒട്ടേറെപ്പേർ ലൈംഗിക അതിക്രമത്തിനുമിരയായി. സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള അധികാര പോരാട്ടം ലോകത്തെ രക്തരൂക്ഷിതമായ മനുഷിക പ്രതിസന്ധിയായി മാറുന്നു. 

ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ഈ സംഘർഷത്തിൽ രാജ്യത്തുടനീളമുള്ള 150,000‑ത്തിലധികം ആളുകൾ മരിച്ചു, ഏകദേശം 12 ദശലക്ഷം പേർ വീടുകൾ വിട്ട് പലായനം ചെയ്തു. ആശുപത്രിയിലെത്തിയവർ ആദ്യം ഡോക്ടർമാരെയും നഴ്‌സുമാരെയും തട്ടിക്കൊണ്ടുപോയി. പിന്നീടു മടങ്ങിയെത്തി മറ്റു ജീവനക്കാരെയും രോഗികളെയും കൂട്ടിരിപ്പുകാരെയും വെ‌ടിവച്ചു കൊന്നു. മൂന്നാം തവണയും വന്ന് ബാക്കിയുള്ളവരെക്കൂടി കൊന്നു.

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.