
ട്രാഫിക് എസ്ഐക്ക് വേണ്ടി കൈക്കൂലി വാങ്ങിയതിന് പത്തനംതിട്ട അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർക്ക് സസ്പെൻഷൻ. റവന്യു വകുപ്പ് അണ്ടർ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് ഓഫീസ് അറ്റൻഡറായ വിഷ്ണു എസ് ആറിനെ സസ്പെൻഡ് ചെയ്തത്.
വിജിലൻസ് നടത്തിയ അന്വേഷണത്തിൽ, മുൻ ട്രാഫിക് എസ്ഐ സുമേഷ് ലാൽ ഡി എസ്സിന് വേണ്ടി വിഷ്ണു ടിപ്പർ ലോറി ഉടമകളിൽ നിന്ന് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി. 59,000 രൂപ കൈക്കൂലി വാങ്ങിയതിന് 10,050 രൂപ വിഷ്ണു കമ്മീഷനായി കൈപ്പറ്റിയെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ കേസിൽ സുമേഷ് ലാൽ ഒന്നാം പ്രതിയും വിഷ്ണു എസ് ആർ രണ്ടാം പ്രതിയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.