4 December 2024, Wednesday
KSFE Galaxy Chits Banner 2

മാന്ദ്യം ബാധിക്കും: ഐഎംഎഫ്

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2023 11:08 pm

ഇന്ത്യയുടെ വളര്‍ച്ച കുറയുമെന്ന പ്രവചനവുമായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ് ) രംഗത്ത്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ചില മാന്ദ്യം പ്രതീക്ഷിക്കുന്നതായും വളര്‍ച്ച 6.8 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി ചുരുങ്ങുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു.
ആഗോള വളര്‍ച്ച 2022ല്‍ കണക്കാക്കിയ 3.4 ശതമാനത്തില്‍ നിന്ന് 2023ല്‍ 2.9 ശതമാനമായി കുറയുമെന്നും പിന്നീട് 2024 ല്‍ 3.1 ശതമാനമായി ഉയരുമെന്നും ഐഎംഎഫ് ഇന്നലെ പുറത്തിറക്കിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയുടെ വളര്‍ച്ച 2022ല്‍ 6.8 ശതമാനത്തില്‍ നിന്ന് 2023ല്‍ 6.1 ശതമാനമായി കുറയും, അതിനുശേഷം 2024ല്‍ 6.8 ശതമാനമായി ഉയരുമെന്നാണ് ഐഎം എഫ് പ്രവചിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഷ്യയിലെ വളര്‍ച്ച 2023ലും 2024 ലും യഥാക്രമം 5.3 ശതമാനമായും 5.2 ശതമാനമായും ഉയരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. 2023ല്‍ ലോക വളര്‍ച്ചയുടെ പാതിയും ചൈനയും ഇന്ത്യയുമായിരിക്കും വഹിക്കുകയെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുമെന്ന് കേന്ദ്ര ധനമന്ത്രി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് പാര്‍ലമെന്റില്‍ പറഞ്ഞു. വിനിമയ നിരക്കിന്റെ കാര്യത്തില്‍ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും വാങ്ങല്‍ ശേഷി തുല്യതയുടെ കാര്യത്തില്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും സാമ്പത്തിക സര്‍വേയിലുണ്ട്.

Eng­lish Sum­ma­ry: Reces­sion will hit: IMF

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.