
കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്.ഇന്നലെ ചേര്‍ന്ന കൊളീജിയത്തിന്റേതാണ് ശുപാര്‍ശ. ജസ്റ്റിസ് എം എ അബ്ദുള്‍ ഹക്കീം, ജസ്റ്റിസ് വി ശ്യാം കുമാര്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍, ജസ്റ്റിസ് മനു ശ്രീധരന്‍ നായര്‍, ജസ്റ്റിസ് ഈശ്വരന്‍ സുബ്രമണി, ജസ്റ്റിസ് മനോജ് പി എം, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരെയാണ് സ്ഥിരം ജഡ്ജിമാരാക്കുന്നത്.
ആറു ജഡ്ജിമാര്‍ 2024 മാര്‍ച്ച് 22 നാണ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിമാരായി നിയമിതരാകുന്നത്. ജസ്റ്റിസ് എം ബി സ്‌നേഹലത 2024 ഏപ്രില്‍ 25 നും നിയമിതയായി. പുതിയ ശുപാര്‍ശ അംഗീകരിക്കപ്പെടുന്നതോടെ കേരള ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിമാരുടെ എണ്ണം 35 ആകും. 5 അഡീഷണല്‍ ജഡ്ജിമാരുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.