9 January 2026, Friday

Related news

January 1, 2026
December 30, 2025
November 30, 2025
May 17, 2025
May 11, 2025
September 24, 2024
May 10, 2024
April 23, 2024
March 26, 2024
March 16, 2024

കൊച്ചി മെട്രോയ്ക്ക് റെക്കോർഡ് നേട്ടം; ഡിസംബർ 31ന് മാത്രം വരുമാനം 44 ലക്ഷം കടന്നു

Janayugom Webdesk
കൊച്ചി
January 1, 2026 6:11 pm

പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് റെക്കോർഡ് നേട്ടം കൈവരിച്ച് കൊച്ചി മെട്രോ. ഡിസംബർ 31ന് രാത്രിയും ജനുവരി 1 പുലർച്ചെയുമായി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഫീഡർ ബസ് എന്നിവയിലായി 1,61,683 പേരാണ് യാത്ര ചെയ്തത്. മെട്രോ ട്രെയിൻ സർവീസിൽ മാത്രം 1,39,766 പേർ പങ്കാളികളായപ്പോൾ, പ്രതിദിന വരുമാനത്തിലും മെട്രോ പുതിയ ചരിത്രം കുറിച്ചു. ഡിസംബർ 31ന് മാത്രം 44,67,688 രൂപയാണ് മെട്രോയ്ക്ക് വരുമാനമായി ലഭിച്ചത്.

പുലർച്ചെ രണ്ട് മണി വരെ നീണ്ടുനിന്ന മെട്രോ സർവീസുകളും നാല് മണി വരെ ലഭ്യമായ ഇലക്ട്രിക് ഫീഡർ ബസുകളും ആഘോഷം കഴിഞ്ഞ് മടങ്ങിയവർക്ക് വലിയ ആശ്വാസമായി. 15 ഇലക്ട്രിക് ഫീഡർ ബസുകളിലായി 6,817 പേരും വാട്ടർ മെട്രോയിൽ 15,000 പേരും യാത്ര ചെയ്തു. കൊച്ചിയിൽ ഹരിത ഗതാഗത സംവിധാനം യാഥാർഥ്യമാകുന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് കെ എം ആർ എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. 2017ൽ പ്രവർത്തനം തുടങ്ങിയ കൊച്ചി മെട്രോയിൽ ഇതുവരെ 17.52 കോടി ആളുകൾ യാത്ര ചെയ്തിട്ടുണ്ട്. 2025ൽ മാത്രം യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഫോർട്ട് കൊച്ചിയിൽ നിന്നും വൈപ്പിനിൽ നിന്നും എത്തുന്നവർക്കായി ഏർപ്പെടുത്തിയ പ്രത്യേക ഫീഡർ സർവീസുകളും ഇത്തവണ വലിയ ഹിറ്റായി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.