11 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 6, 2025
April 2, 2025
April 2, 2025
April 1, 2025
March 31, 2025
March 30, 2025
March 26, 2025
March 23, 2025
March 11, 2025

കെഎസ്ആർടിസിക്ക് റെക്കോ‍ഡ് കളക്ഷൻ

Janayugom Webdesk
തിരുവനന്തപുരം
December 24, 2023 8:35 pm

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിലേക്ക്. അവസാന പ്രവൃത്തി ദിനമായ 23ന് പ്രതിദിന വരുമാനം 9.055 കോടി രൂപ എന്ന നേട്ടം കൊയ്തുവെന്ന് സിഎംഡി അറിയിച്ചു. ഈ മാസം 11ന് നേടിയ 9.03 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്. 

കെഎസ്ആർടിസി മാനേജ്മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റെക്കോഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും കൂടാതെ സൂപ്പർവൈസർമാരെയും ഓഫിസർമാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു. 

10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിട്ടിട്ടുള്ളത്. എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസം. ഇതിന് പരിഹാരമായി കൂടുതൽ ബസുകൾ എന്‍സിസി, ജിസിസി വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയാണെന്നും സിഎംഡി അറിയിച്ചു. 

Eng­lish Summary;Record col­lec­tion for KSRTC
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.