14 December 2025, Sunday

Related news

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025

സ്വര്‍ണ വില കുതിച്ചുയരുന്നു; ഇന്ന് ഒറ്റയടിക്ക് കൂടിയത് 400 രൂപ

Janayugom Webdesk
കൊച്ചി
May 4, 2023 3:23 pm

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോഡ് കുതിപ്പ്. ഇന്നലെ പവന് 400 രൂപ കൂടി 45,600ലെത്തി. ഗ്രാമിന് 50 രൂപ കൂടി 5,700 രൂപയുമായി. കഴിഞ്ഞ ദിവസം 45,200 രൂപയായിരുന്നു പവന്റെ വില. ഇതിന് മുമ്പ് ഏപ്രില്‍ 14നാണ് റെക്കോഡ് നിലവാരമായ 45,320 രൂപ രേഖപ്പെടുത്തിയത്. പിന്നീട് 44,560 രൂപയിലേയ്ക്ക് താഴുകയും ചെയ്തു. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയും മാന്ദ്യഭീതിയും വീണ്ടും തലപൊക്കിയതോടെ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയുണ്ടായേക്കുമെന്ന ആശങ്കയാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 2,044 ഡോളറിലേക്ക് ഉയര്‍ന്നു. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് പ്രതീക്ഷിച്ചതുപോലെ കാല്‍ശതമാനം മാത്രമാണ് ഉയര്‍ത്തിയത്.

ഭാവിയിലെ നിരക്ക് വര്‍ധന സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയുമാണ്. ഇതിനിടെ തങ്ങളുടെ കരുതൽ ശേഖരം വൈവിധ്യവല്‍ക്കരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). സ്വർണശേഖരം 80 ടണ്ണിൽ താഴെയായി ഉയർത്താൻ കേന്ദ്രബാങ്ക് ഈയിടെ തയ്യാറായി. ഇതോടെ സ്വർണം വാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇന്ത്യ ഇടം പിടിച്ചു.

2022 ഏപ്രിലിനും ഡിസംബറിനുമിടയിൽ 27 ടൺ സംഭരിച്ചതിന് ശേഷം മാർച്ച് പാദത്തിൽ ബാങ്ക് ഏകദേശം 10 ടൺ സ്വർണം സ്വന്തമാക്കി. ഇതോടെ റഷ്യ, സിംഗപ്പൂർ, ചൈന, തുർക്കി എന്നിവയ്ക്കൊപ്പം സ്വർണം വാങ്ങുന്ന പ്രധാന രാജ്യമായി ഇന്ത്യ മാറി. 2023 ജനുവരി-മാർച്ച് കാലയളവിൽ സ്വർണ വില 9 ശതമാനം ഉയർന്നിരുന്നു. വർധിച്ചുവരുന്ന ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കും ഇടയിൽ, സ്വർണ ശേഖരം ക്രമാനുഗതമായി വർധിപ്പിക്കുകയാണ് റിസർവ് ബാങ്ക്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ കേന്ദ്രബാങ്ക് ഏകദേശം 230 ടൺ സ്വർണം സംഭരിച്ചു. അതിന് മുൻപ് 2009ൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) നിന്ന് 200 ടൺ വാങ്ങിയിരുന്നു.

Eng­lish sum­ma­ry: record price rate in gold
you may also like this video:

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.