20 January 2026, Tuesday

Related news

December 29, 2024
September 12, 2024
February 19, 2024
January 10, 2024
September 30, 2023
August 23, 2023
July 29, 2023
July 8, 2023
July 1, 2023
June 26, 2023

കെഎസ്ആര്‍ടിസിക്ക് റെക്കോഡ് വരുമാനം

ശബരിമല സെപ്ഷ്യല്‍ സര്‍വീസിനൊപ്പം മറ്റ് സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തി
Janayugom Webdesk
തിരുവനന്തപുരം
December 29, 2024 10:46 am

കെഎസ്ആര്‍ടിസിയുടെ ദിനവരുമാനം സര്‍വകാല റെക്കോഡിലേക്ക്. തിങ്കളാഴ്ചയാണ് ടിക്കറ്റ് വരുമാനം 9.22 കോടിരൂപഎന്ന നേട്ടം കൊയ്തത്. 2023 ഡിസംബര്‍ 23ന് 9.06 കോടിരൂപയായിരുന്നു വരുമാനം.ശബരിമല സ്പെഷ്യല്‍ സര്‍വീസിനൊപ്പം മറ്റ് സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തിയതും കൃത്യമായ ആസൂത്രണവുമാണ് വരുമാനം കൂട്ടാന്‍ സഹായിച്ചത്.

തിരുവനന്തപുരം-കോഴിക്കോട്-കണ്ണൂര്‍ സര്‍വീസുകള്‍ക്ക് യാത്രക്കാറേറിയതും നേട്ടമായി. വരുമാന വര്‍ധനയ്ക്കായി പ്രയത്നിച്ച ജീവനക്കാരെയും സൂപ്പര്‍വൈസര്‍മാരെയും ഓഫീസര്‍മാരെയും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും, സിഎംഡിയും അഭിനന്ദിച്ചു. അവധി കഴിഞ്ഞുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.