നിയമന തട്ടിപ്പുകേസിലെ പ്രതി അഖില്‍ സജീവനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിൽ ഫോർമൽ അറസ്റ്റും രേഖപ്പെടുത്തി. അതേസമയം, ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന് കൈക്കൂലി നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ബാസിത്ത് കുറ്റസമ്മതം നടത്തിയിരുന്നു. അഖില്‍ മാത്യുവിന്റെ പേര് പരാതിയില്‍ ചേര്‍ത്തതും താനെന്ന് പ്രതി മൊഴി നല്‍കി. ബാസിത്തിനെ ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യാന്‍ വ്യാഴാഴ്ച ഇയാള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം ഹരിദാസന്റെ രഹസ്യമൊഴി തിരുവനന്തപുരം സിജെഎം കോടതിയില്‍ രേഖപ്പെടുത്തി. അഖില്‍ സജീവിനെ കസ്റ്റഡിയില്‍ വാങ്ങാനും കന്റോണ്‍മെന്റ് പൊലീസ് നടപടി ആരംഭിച്ചു. ഇതിനായി പത്തനംതിട്ട കോടതിയില്‍ അപേക്ഷ നല്‍കും.
English Summary: Recruitment scam case: Akhil Sajeev remanded
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.