19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
October 13, 2024
September 3, 2024
September 3, 2024
July 22, 2024
July 22, 2024
July 21, 2024
July 15, 2024
July 15, 2024
July 14, 2024

ശക്തമായ മഴ തുടരും; തിരുവനന്തപുരത്ത് റെഡ് അലേര്‍ട്ട്

Janayugom Webdesk
തിരുവനന്തപുരം
November 13, 2021 4:31 pm

ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്തുടനീളം വ്യാപകമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മലയോര മേഖലകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. മലയോര മേഖലകളില്‍ മണ്ണിടിഞ്ഞും വീടുകളില്‍ വെള്ളം കയറിയും ജനജീവിതം ദുസ്സഹമായി.

തീരദേശ മേഖലകളിലും ശക്തമായ കാറ്റും മഴയും കടല്‍ക്ഷോഭവുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴയില്‍ നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. പെരിങ്ങമലയില്‍ കിണര്‍ ഇടിഞ്ഞ് താണു. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.

ആളപായമില്ല. കോവളം ഗംഗയാര്‍തോട് കരകവിഞ്ഞൊഴുകുകയാണ്. വെള്ളാണിയിലെ ആറാട്ട് കടവ്, ക്ഷേത്ര ജംഗ്ഷന്‍ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. നെയ്യാറ്റിന്‍കര നഗരസഭ സ്റ്റേഡിയത്തിന് സമീപം മരുതത്തൂര്‍ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ദേശീയ പാതയിലൂടെയുള്ള ബസ് ഗതാഗതം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഓലത്താന്നി മണലുവിള മൂന്നുകല്ലിന്‍മൂട് വഴിയായിരിക്കും.

കേരള തീരങ്ങളില്‍ മത്സ്യബന്ധനത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴമൂലമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.വിവിധ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും, പത്തോളം ട്രെയിനുകള്‍ ഭാഗകമായി റദ്ദാക്കിയിട്ടുണ്ട്.

വിഴിഞ്ഞത്ത് ശക്തമായ മഴയ്‌ക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷമാണ്. വീടുകള്‍ക്കും മത്സ്യത്തൊഴിലാളുകളുടെ വളളങ്ങള്‍ക്കും യാനങ്ങള്‍ക്കും കടകള്‍ക്കും ഏകദേശം അന്‍പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ദുരിത ബാധിത പ്രദേശങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry : Red alert and strong rains in Trivandrum

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.