
ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഭീകരൻ ഉമർ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലർത്തിയതായി എൻഐഐ. കശ്മീരിൽ എത്തിയ ഉമർ അൽ ഖ്വയ്ദയടക്കം ഗ്രൂപ്പുകളുമായി ചർച്ച നടത്തിയെന്നാണ് കണ്ടെത്തൽ. ഇതിനിടെ വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചത് മൂന്നുപേരാണെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നീളുന്നതാണ് ഈ കണ്ണികളെന്ന് ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയിലെ പ്രധാനനഗരങ്ങളിൽ ആക്രമണത്തിനുള്ളപദ്ധതിയുടെ ഭാഗമായി പാക് ചാരസംഘടനയുമായും ഇടപെടൽ നടത്തി എന്നാണ് റിപ്പോർട്ടുകൾ.
കശ്മീരിലെ ഖ്വാസിഗുണ്ടിൽ ഒക്ടോബർ 18 നാണ് മറ്റുഗ്രൂപ്പുകളുമായി നബി ചർച്ച നടത്തിയത് എന്നാണ് കണ്ടെത്തൽ. അൻസർ ഗസ്വതുൽ ഹിന്ദ് എന്ന പേരിലാണ് ആക്രമണ ഗ്രൂപ്പ് സ്വയം വിശേഷിപ്പിച്ചിരുന്നതെന്നും എൻഐഎ വ്യക്തമാക്കുന്നു. ഇതിനിടെ ഭീകരസംഘവുമായി ബന്ധപ്പെട്ട് കണ്ണികൾ പാക്കിസ്ഥാനിലേക്കും അഫ്ഗാനിലേക്കും നീളുകയാണ്. പ്രതികളുടെ മൊബൽ അടക്കം ഇലക്ട്രോണിക്ക് ഉപകരണങ്ങൾ പരിശോധിച്ചതോടെയാണ് ഇതിനായുള്ള തെളിവുകൾ ലഭിച്ചത്. ഉഗാസ എന്ന പേരിൽ അറിയപ്പെടുന്ന ഭീകരൻ അല്ലാതെ മറ്റു രണ്ടു പേരുമായിട്ടും ഈ സംഘം ഇടപെടൽ നടത്തി. ഫൈസൽ ബട്ട്, ഹാഷിം എന്നിവരുമായിട്ടാണ് ഭീകരസംഘം ബന്ധപ്പെട്ടിരുന്നത്. ഇതിൽ ഫൈസലിനെയാണ് ഐഎസ്ഐ ഏജന്‍റ് എന്ന് സംശയിക്കുന്നത്. ഉഗാസയുടെ നിലവിലെ സാന്നിധ്യം അഫ്ഗാനിസ്ഥാനിൽ എന്ന് അന്വേഷണം ഏജൻസി കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.