23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

തിരുവനന്തപുരം വിമാനത്താവളത്തിൻറെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ് സോൺ; ഡ്രോൺ പറത്തലിനും നിരോധനം

Janayugom Webdesk
തിരുവനന്തപുരം
May 12, 2025 8:20 am

സുരക്ഷയുടെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൻറെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ഡ്രോൺ പറത്തലും നിരോധിച്ചിട്ടുണ്ട്. അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

രാജ് ഭവൻ, കേരള നിയമസഭ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികള്‍, പ്രതിപക്ഷ നേതാവിന്‍റെ വസതി, സെക്രട്ടേറിയറ്റ്, വിഴിഞ്ഞം തുറമുഖം, വിഎസ്എസ്‌സി–ഐഎസ്‌ആർഒ തുമ്പ, ഐഎസ്‌ആർഒ ഇന്റർനാഷനല്‍ സിസ്റ്റം യൂണിറ്റ് വട്ടിയൂർക്കാവ്, എല്‍പിഎസ്‌സി/ഐഎസ്‌ആർഒ വലിയമല, തിരുവനന്തപുരം വിമാനത്താവളം, സതേണ്‍ എയർ കമാൻഡ് ആക്കുളം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം, ടെക്നോപാർക്ക് ഫേസ് ഒന്ന് രണ്ട് മൂന്ന്, റഡാര്‍ സ്റ്റേഷന്‍ മൂക്കുന്നിമല, തമ്പാനൂർ ബസ് സ്റ്റാൻഡ്, മിലിറ്ററി ക്യാംപ് പാങ്ങോട്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ജഗതി, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.