28 June 2024, Friday
KSFE Galaxy Chits

വൈദ്യുതി അപകടങ്ങൾ കുറയ്ക്കാം; സുരക്ഷാ മാർഗനിർദേശങ്ങളുമായി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ

Janayugom Webdesk
തിരുവനന്തപുരം
June 24, 2024 6:11 pm

വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിന് സുരക്ഷാ മാർഗ നിർദേശങ്ങളുമായി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ. വൈദ്യുതവയറിങിലും വൈദ്യുതോപകരണങ്ങളിലും ഉണ്ടായേക്കാവുന്ന ചോർച്ച മൂലം ഉള്ള അപകടം ഒഴിവാക്കാൻ ഐഎസ്ഐ മുദ്രയുള്ള എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കർ (ഇഎൽസിബി /ആർസിസിബി) മെയിൻ സ്വിച്ചിനോടനുബന്ധിച്ച് സ്ഥാപിക്കുക, വൈദ്യതി ലൈനുകൾക്ക് സമീപം ലോഹക്കുഴലുകളോ ഇരുമ്പു തോട്ടികളോ കൊണ്ടുവരാതിരിക്കുക, കുട്ടികൾക്ക് കൈയ്യെത്തും വിധം വൈദ്യതി സാമഗ്രികളോ ഉപകരണങ്ങളോ സ്ഥാപിക്കരുത്, വൈദ്യതി വയറിങ് ശരിയായ രീതിയിൽ പരിപാലിക്കുക, ലൈസൻസും വേണ്ടത്ര പ്രായോഗിക പരിജ്ഞാനവുമുള്ളവരെക്കൊണ്ടു മാത്രം വയറിങിലെ അറ്റകുറ്റപ്പണികൾ ചെയ്യിക്കുക, മെയിൻ സ്വിച്ച് പ്രവർത്തനക്ഷമമാക്കി വയ്കക, മൂന്ന്പിൻ ഉള്ള പ്ലഗുകൾ മാത്രം ഉപയോഗിക്കുക തുടങ്ങിയവയെല്ലാം ശ്രദ്ധിക്കണം. 

ഒരു പ്ലഗ് സോക്കറ്റിൽ ഒരു ഉപകരണം മാത്രമേ ഘടിപ്പിക്കാൻ പാടുള്ളു. നനഞ്ഞ കൈവിരൽ ഉപയോഗിച്ച് സ്വിച്ചുകൾ പ്രവർത്തിപ്പിക്കരുത്. കാലപ്പഴക്കമുള്ളതും ഉപയോഗശൂന്യവുമായ ഉപകരണങ്ങളും വയറുകളും ഉപയോഗിക്കാതിരിക്കണം. കാലാകാലങ്ങളിൽ വൈദ്യതി ലൈനുകൾക്ക് സമീപത്തുള്ള മരങ്ങൾ വെട്ടിമാറ്റുന്ന വൈദ്യുതി അധികൃതരുടെ പ്രക്രിയയുമായി സഹകരിക്കണം. വൈദ്യുത ഉപകരണത്തിലോ സമീപത്തോ തീപിടിത്തമുണ്ടായാൽ സ്വിച്ച് ഓഫാക്കാൻ ശ്രദ്ധിക്കുകയും തീയണയ്ക്കന്നതിന് വൈദ്യുതി ലൈനുകളിലോ ഉപകരണങ്ങളിലോ വെള്ളം കോരി ഒഴിക്കരുത്. 

താഴ്ന്ന നിലവാരമുള്ള വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക, ശരിയായ രീതിയിൽ എർത്തിങ് ചെയ്യുക. ഐഎസ്ഐ മുദ്രയുള്ളതോ തത്തുല്യമായ നിലവാരമുള്ളതോ ആയ ഉപകരണങ്ങളും സാമഗ്രികളും മാത്രം വയറിംഗിന് ഉപയോഗിക്കുക, വൈദ്യതി ഉപകരണങ്ങളുടെ ഉപയോഗത്തിനു ശേഷം അവയുടെ വൈദ്യതി ബന്ധം പൂർണമായും വിച്ചേദിക്കുകയും സോക്കറ്റിൽ നിന്നും പ്ലഗ് പിൻ ഈരി മാറ്റുകയും ചെയ്യുക, കേടായ വൈദ്യുതി ഉപകരണങ്ങൾ ഉടൻ തന്നെ നന്നാക്കുകയോ പകരം മറ്റൊന്ന് ഉപയോഗിക്കുകയോ ചെയ്യുക, വൈദ്യുതി ലൈനുകൾക്ക് സമീപം കെട്ടിടങ്ങൾ, ഷെഡുകൾ മുതലായവ പണിയുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. 

Eng­lish Summary:Reduce elec­tri­cal haz­ards; Chief Elec­tri­cal Inspec­tor with safe­ty guidelines
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.