16 February 2026, Monday

Related news

January 1, 2026
January 1, 2026
November 11, 2025
August 15, 2025
April 21, 2025
February 1, 2025
January 1, 2025
January 1, 2025
December 1, 2024
October 1, 2024

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു ; ഓയിൽകമ്പിനികളുടെ നടപടി അഞ്ചു മാസങ്ങളില്‍ വില വര്‍ധിപ്പിച്ച ശേഷം

Janayugom Webdesk
തിരുവനന്തപുരം
January 1, 2025 11:51 am

രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 14.50 രൂപയാണ് കുറച്ചത്. അഞ്ച് മാസത്തിനിടെ 172. 50 രൂപ കൂട്ടിയതിന് ശേഷമാണ് ഇപ്പോൾ വില കുറച്ചിരിക്കുന്നത്. ഇതോടെ 1804 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. 

കഴിഞ്ഞ മാസം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 16 രൂപ വര്‍ധിപ്പിച്ചിരുന്നു. അഞ്ച് മാസത്തിനിടെ വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത് വാണിജ്യസ്ഥാപനങ്ങളെയും ചെറുകിട വ്യവസായങ്ങളെയും സാരമായി ബാധിച്ചു. ദെെനംദിന ആവശ്യങ്ങൾക്കായി സിലിണ്ടർ ഉപയോഗിക്കുന്ന ഹോട്ടലുകൾ, കടകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെയാണ് വില വര്‍ധന നേരിട്ട് ബാധിച്ചത്. വിമാന ഇന്ധന വിലയിലും ജനുവരി ഒന്നു മുതല്‍ കുറവു വന്നിട്ടുണ്ട്. 1.53 ശതമാനമാണ് താഴ്ത്തിയത്. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ നിരക്കില്‍ കുറവു വന്നത് ആഭ്യന്തര വിമാനയാത്ര നിരക്കില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.