11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 28, 2025
February 4, 2025
January 31, 2025
December 27, 2024
December 16, 2024
November 29, 2024
November 19, 2024
October 11, 2024
October 8, 2024
September 29, 2024

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ കുറവ്

Janayugom Webdesk
തിരുവനന്തപുരം
May 5, 2024 9:04 am

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കാൻ പൊതുജനം തയ്യാറായതിനെ തുടർന്ന് വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടായെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി.
വൻ ഉപഭോക്താക്കൾ സ്വയം നിയന്ത്രണം തുടങ്ങിയത് ഫലം കാണുന്നുണ്ട്. അലങ്കാര ലൈറ്റുകളും മറ്റു ഓഫ് ചെയ്ത് ജനങ്ങളും സഹകരിക്കണം. ഗാർഹിക ഉപഭോക്താക്കളെ പരമാവധി ബാധിക്കാതിരിക്കാനും സംസ്ഥാനത്ത് പവർകട്ട് പരമാവധി ഏർപ്പെടുത്താതിരിക്കാനാണ് ശ്രമം. വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന ആവശ്യം കേരള സമൂഹം ഏറ്റെടുത്തുകഴിഞ്ഞതായും ഇത് അഭിനന്ദനാർഹമാണെന്നും അദേഹം പറഞ്ഞു. 

വ്യാഴാഴ്ച റെക്കോഡ് സൃഷ്ടിച്ച ഉപഭോഗത്തേക്കാൾ വെള്ളിയാഴ്ച കുറവുണ്ടായെന്നും സ്വന്തം നിലയിൽ ഊർ‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായതായും മന്ത്രി പറഞ്ഞു. സ്വന്തം വീട്ടിലും ഓഫിസിലും വലിയ തോതിൽ വൈദ്യുതിഉപയോഗത്തിൽ കുറവ് വരുത്തിയതായി മന്ത്രി അറിയിച്ചു. 

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.