22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

വൈദ്യുതി ഉപയോഗത്തില്‍ കുറവ്

Janayugom Webdesk
തിരുവനന്തപുരം
April 23, 2024 9:12 am

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ കുറവ് രേഖപ്പെടുത്തി. കടുത്ത വേനല്‍ ചൂട് മൂലം കഴിഞ്ഞ കുറച്ച് ആഴ്ചകളായി വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിലായിരുന്നു. ഞായറാഴ്ച 97.0902 ദശലക്ഷം മെഗായൂണിറ്റായിരുന്നു വൈദ്യുത ഉപയോഗം. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കുറവുണ്ടായി 5097 മെഗാവാട്ടായി. ശനിയാഴ്ച 105.8420 ദശലക്ഷം മെഗായൂണിറ്റായിരുന്നു വൈദ്യുതി ഉപയോഗം.

വൈകിട്ടത്തെ വൈദ്യുതി ആവശ്യകത 5288 മെഗാ വാട്ട് ആയിരുന്നു. ഇതാണ് കുറഞ്ഞ് 97 ദശലക്ഷം മെഗാ യൂണിറ്റും വൈദ്യുതി ആവശ്യകത 5097 മെഗാവാട്ടുമായത്. പീക്ക് സമയത്തെ വൈദ്യുത ഉപയോഗം കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചിരുന്നു. ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഇടക്കിടെ അധിക ലോഡ് കാരണം ഫീഡറുകളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാനും സാധിക്കും. ആവശ്യകത വര്‍ധിച്ചപ്പോഴും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടില്ല.

Eng­lish Summary:Reduction in pow­er consumption
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.