7 February 2026, Saturday

Related news

February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026

തൂങ്ങിക്കിടക്കുന്ന രംഗം പകർത്താൻ ശ്രമം; ഉത്തർപ്രദേശിൽ 27കാരിക്ക് ജീവൻ നഷ്ടമായി

Janayugom Webdesk
ലഖ്നൗ
February 7, 2026 4:56 pm

റീല്‍ ചിത്രീകരിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ മുറുകി യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ ബന്ദ ജില്ലയിലെ മോഹിനി (27) ആണ് മരിച്ചത്. തൂങ്ങിക്കിടക്കുന്ന ഒരു രംഗമാണ് മോഹിനി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. കഴുത്തില്‍ ഒരു കെട്ട് ഉണ്ടാക്കി മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നതിനായി ഒരു സ്റ്റൂളില്‍ കയറി നിന്നു. സ്റ്റൂളില്‍ നിന്നും ബാലൻസ് നഷ്ടപ്പെട്ടതാണ് മരണത്തിന് കരണമായതെന്നാണ് പൊലീസിന്റെ നിഗമനം.

മോഹിനിയുടെ നാല് വയസ്സുകാരിയായ മകള്‍ മുറിയില്‍ പ്രവേശിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അമ്മയെ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടതോടെ കുട്ടി സഹായത്തിനായി നിലവിളിച്ചു. ആ നിലവിളി കേട്ട് അയല്‍ക്കാരെത്തി. എന്നാല്‍ കഴുത്തില്‍ കുരുക്ക് മുറുകി സെക്കന്‍ഡുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. റീല്‍സ് ചിത്രീകരണത്തിനിടെയുണ്ടായ അപകടമാണിതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.