ദിലീപിനെതിരെ ലിബര്‍ട്ടി ബഷീറിന്റെ മാനനഷ്ടക്കേസ് നല്‍കി. നവംബര്‍ ഏഴിന് കേസില്‍ ദിലീപ് നേരിട്ട് ഹാജരാകണമെന്ന് തലശേരി കോടതി നിര്‍ദേശിച്ചു.മഞ്ജു വാര്യരും ലിബര്‍ട്ടി ബഷീറും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ പരാമര്‍ശത്തിലാണ് മാനഷ്ടകേസ് എടുത്തത്. മൂന്ന് വര്‍ഷമായി കോടതിയില്‍ കേസ് പരിഗണിക്കാതെ കിടക്കുകയാണ്.
നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ സര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്ന് കുറ്റുപത്രത്തിലുണ്ട്. കേസ് വിചാരണാ കോടതി ഇനി അടുത്ത 27ന് പരിഗണിക്കുന്നുണ്ട്. തുടരന്വേഷണത്തിനായി നിർത്തിവെച്ച വിസ്താരം ഒരുമാസത്തിനുള്ളിൽ പുനരാരംഭിച്ചേക്കും.
English Summary:Reference against Manju Warrier; Defamation case against Dileep
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.