രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരായ പരാമര്‍ശങ്ങളിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടായത്. ഭാവിയില്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് രാഹുലിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ജാഗ്രതയും സൂക്ഷ്മതയും പാലിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം.
പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരന്‍ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവും രാഹുല്‍ നല്‍കിയ മറുപടിയും കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പോക്കറ്റടിക്കാരന്‍, ദുശ്ശകുനം പോലെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. നരേന്ദ്ര മോഡിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി രാഹുലിനെ വിമര്‍ശിച്ചിരുന്നു. വിഷയത്തില്‍ താന്‍ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നെങ്കിലും ആവശ്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇതോടെ, എട്ടാഴ്ച്ചയ്ക്കുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അതുപ്രകാരമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ രാഹുലിന് മുന്നറിയിപ്പ് നല്‍കിയത്.
English Summary:Reference against the Prime Minister; Election Commission warns Rahul Gandhi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.