
ബോളിവുഡ് താരം സൽമാൻ ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ച് പാകിസ്ഥാൻ. ജോയ് ഫോറം 2025‑ൽ സൗദി അറേബ്യയിലെ സിനിമകളുടെ വിജയസാദ്ധ്യതയെക്കുറിച്ച് സംസാരിക്കവെ ബലൂചിസ്ഥാനെയും പാക്കിസ്ഥാനെയും രണ്ടായി സൽമാൻ ഖാൻ പറഞ്ഞതാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്. സൽമാന്റെ പരാമർശം പാക്കിസ്ഥാൻ വൻ വിവാദങ്ങൾക്കു കാരണമായിരുന്നു. തുടർന്ന് നടനെ പാകിസ്ഥാൻ തങ്ങളുടെ ഭീകരവിരുദ്ധ നിയമത്തിലെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഷാരൂഖ് ഖാനും ആമിർ ഖാനുമൊത്ത് റിയാദിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ സിനിമയുടെ വളർച്ചയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബലൂചിസ്ഥാൻ സർക്കാരിന്റെ ആഭ്യന്തര വകുപ്പ് ഈ മാസം 16ന് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം സൽമാൻ ഖാനെ ആസാദ് ബലൂചിസ്ഥാൻ ഫെസിലിറ്റേറ്റർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ”ഒരു ഹിന്ദി സിനിമ സൗദി അറേബ്യയിൽ റിലീസ് ചെയ്താൽ അത് സൂപ്പർ ഹിറ്റാകും. എന്നാൽ തമിഴ്, തെലുങ്ക്, മലയാളം സിനിമ ഉണ്ടാക്കുകയാണെങ്കിൽ, അത് കോടികൾ നേടും. കാരണം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആളുകൾ ഇവിടെയുണ്ട്. ബലൂചിസ്ഥാനിൽ നിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്ഥാനിൽ നിന്നുള്ളവരുമുണ്ട്”-ഇതായിരുന്നു സൽമാൻഖാന്റെ വിവാദ പരാമർശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.