18 January 2026, Sunday

Related news

January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026

കാനഡയിൽ ഖലിസ്ഥാനായി റഫറണ്ടം; രൂക്ഷ വിമർശനവുമായി ഇന്ത്യ

Janayugom Webdesk
ഒട്ടാവ
November 25, 2025 2:14 pm

കാനഡയിൽ ഖാലിസ്ഥാന് വേണ്ടി സിഖ് സംഘടനയുടെ റഫറണ്ടം. അൻപതിനായിരത്തിലേറെ പേർ റഫറണ്ടത്തിൽ പങ്കെടുത്തെന്ന് സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന അവകാശപ്പെട്ടു. ഇന്ത്യയുടെ ദേശീയ പതാകയെ റഫറണ്ടത്തിൽ പങ്കെടുത്തവർ അപമാനിച്ചു. റഫറണ്ടത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്തെത്തി. റഫറണ്ടം പ്രഹസനമാണെന്ന് ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് പട്നായിക് വിമർശിച്ചു. ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളിലെ കൈകടത്തലായി ഇതിനെ കാണുമെന്നും ഹൈകമ്മീഷണർ പറഞ്ഞു.

ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള സംഘടനയാണ് സിഖ്സ് ഫോർ ജസ്റ്റിസ്. ഗുർപന്ത് സിങ് പന്നുവിന്‍റെ നേതൃത്വത്തിലായിരുന്നു റഫറണ്ടം. ഖാലിസ്ഥാൻ പതാകകളുമായാണ് പലരും വോട്ടെടുപ്പിന് എത്തിയത്. മണിക്കൂറുകൾ കാത്തുനിന്നാണ് പലരും വോട്ട് രേഖപ്പെടുത്തിയതെന്നും സംഘടന അവകാശപ്പെട്ടു. 2023ൽ കൊല്ലപ്പെടുന്നതുവരെ ഹർദീപ് സിംഗ് നിജ്ജാർ നേതൃത്വം നൽകിയ സംഘടനയാണ് സിഖ്‌സ് ഫോർ ജസ്റ്റിസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.