16 December 2025, Tuesday

Related news

December 16, 2025
December 15, 2025
December 13, 2025
December 13, 2025
December 12, 2025
December 11, 2025
December 10, 2025
December 7, 2025
December 4, 2025
December 2, 2025

അഭയാർഥി ബോട്ട്‌ മറിഞ്ഞു; 40ലേറെ പാകിസ്ഥാനികൾ മരിച്ചു

Janayugom Webdesk
ഇസ്ലാമാബാദ്‌
January 18, 2025 2:38 pm

മൊറോക്കോയ്‌ക്ക്‌ സമീപം ബോട്ട്‌ മറിഞ്ഞുണ്ടായ അപകടത്തിൽ 40തോളം പാകിസ്ഥാൻ സ്വദേശികൾ മരിച്ചു. സ്‌പെയിനിലേക്ക്‌ അനധികൃതമായി കുടിയേറാനുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടമെന്ന്‌ വാർത്താ ഏജൻസി റിപ്പോർട്‌ ചെയ്‌തു. 66 പാകിസ്ഥാനികൾ ഉൾപ്പെടെ 86 അനധികൃത കുടിയേറ്റക്കാരുമായി ജനുവരി 2നാണ്‌ ബോട്ട്‌ യാത്ര തിരിച്ചത്‌. 36 പേരെ രക്ഷപ്പെടുത്തിയതായി മൊറോക്കൻ അധികൃതർ അറിയിച്ചു. യൂറോപ്പിലേക്ക്‌ അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ഓരോ വർഷവും നിരവധി പാകിസ്ഥാനികളാണ്‌ മരിക്കുന്നത്‌. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന്‌ പാകിസ്ഥാൻ പ്രസിഡന്റ്‌ ആസിഫ്‌ അലി സർദാരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.