
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ പത്തുവയസുകാരന്‍ ജീവനൊടുക്കി. പുതിയ ചെരിപ്പ് വാങ്ങിക്കൊടുക്കാത്തതിന്റെ പേരിലാണ് കുട്ടി തൂങ്ങിമരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടി അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ അയല്‍ഗ്രാമത്തിലാണുള്ളത്. ഇവര്‍ കര്‍ഷകരാണ്. തിങ്കളാഴ്ചയാണ് കുട്ടി പുതിയ ചെരിപ്പ് വേണമെന്ന് ആവശ്യപ്പെട്ടത്.
എന്നാല്‍ മുത്തശ്ശനും മുത്തശ്ശിയും ആവശ്യം അംഗീകരിച്ചില്ല.തുടര്‍ന്ന് താന്‍ മാതാപിതാക്കളുടെ വീട്ടില്‍ പോകുകയാണെന്ന് കുട്ടി ഇവരോട് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മാതാപിതാക്കളുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരത്തില്‍ തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും പൊലീസ് അറിയിച്ചു.
English Summary: Refused New Chappals, 10-Year-Old Dies By Suicide In Maharashtra
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.