ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന ഹന്‍സ്‌രാജ് മീണയാണ് (25) മരിച്ചത്. അശോക്, ബബ്ലു, കലുറാം എന്നിവരാണ് ഹന്‍സ്രാജിനെ ആക്രമിച്ചത്. ഹന്‍സ്‌രാജ് ചായം പുരട്ടാന്‍ വിസമ്മതിച്ചതോടെ മൂന്നംഗ സംഘം യുവാവിനെ ചവിട്ടുകയും ബെല്‍ട്ട് ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നുവെന്ന് എഎസ്പി ദിനേശ് അഗര്‍വാള്‍ പറഞ്ഞു. അതിന് ശേഷം കൂട്ടത്തിലൊരാള്‍ ഹന്‍സ്‌രാജിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.