22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

പാക് ചാരന്മാരുമായി സ്ഥിരമായി ആശയവിനിമയം; ജ്യോതി മൽഹോത്രയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

Janayugom Webdesk
ന്യൂഡൽഹി
May 27, 2025 6:49 pm

പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയതിൻറെ പേരിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇവർ പാക് ചാരസംഘടനയിലെ അംഗങ്ങളുമായി സഥിരമായി ആശയവിനിമയം നടത്തിയിരുന്നതായാണ് റിപ്പോർട്ട്.  പാക് ചാരസംഘടനയായ ഐഎസുമായാണ് ബന്ധപ്പെടുന്നതെന്ന് മനസിലാക്കിയിട്ടും യാതൊരു ഭയവുമില്ലാതെ ഇവർ ആശയവിനിമയം തുടർന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഇവരുടെ ഫോണിൽ നിന്നും ലാപ്റ്റോപ്പിൽ നിന്നും പല വിവരങ്ങളും സന്ദേശങ്ങളഉം നീക്കം ചെയ്തിരുന്നു. ഏകദേശം 12 ടിബിയോളം വരുന്ന ഈ ഡാറ്റകൾ പൊലീസ് വീണ്ടെടുക്കുകയായിരുന്നു. ഇത്തരത്തിൽ വീണ്ടെടുത്ത ഡാറ്റകളിൽ നിന്നുമാണ് ജ്യോതി നിരന്തരം പാക് ചാരസംഘടനകളുമായി ബന്ധം പുലർത്തിയിരുന്നുവെന്ന കാര്യം മനസിലായത്.

പാക് ചാരസംഘടനയിലെ 4 പേരുമായാണ് ജ്യോതി മൽഹോത്ര ആശയവിനിമയം നടത്തിയിരുന്നത് . ഇതിൽ ഡാനിഷ് എന്നയാൾ ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനാണ്.  അഹ്‌സാന്‍, ഷാഹിദ് എന്നിവരാണ് മറ്റ് രണ്ട്പേർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.